വൈത്തിരി (വയനാട്): തങ്ങളുടെ പ്രിയപ്പെട്ടവനടക്കം 40 സൈനികരുടെ ജീവൻ നഷ്ടപ്പെടുത്തി യ പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യൻ സേന തിരിച്ചടി നൽകിയതിൽ സന്തോഷം പ്രകടിപ്പി ച്ച് ധീരജവാൻ വി.വി. വസന്തകുമാറിെൻറ കുടുംബം. പുൽവാമ ഭീകരാക്രമണത്തിലാണ് പൂക്കോട് വാഴക്കണ്ടി കുടുംബാംഗം വസന്തകുമാർ (36) വീരമൃത്യു വരിച്ചത്.
പാകിസ്താനിലെ ഭീകര താവളങ്ങളിൽ ഇന്ത്യൻ സേന നടത്തിയ ആക്രമണം വളരെ നല്ല കാര്യമാണെന്ന് വസന്തകുമാറിെൻറ അമ്മ ശാന്തയും ഭാര്യ ഷീനയും ‘മാധ്യമ’ത്തോട് പറഞ്ഞു. സൈന്യം നടത്തിയ തിരിച്ചടിയിൽ ഏറെ സന്തോഷമുണ്ട്. ആക്രമണത്തിൽനിന്ന് ഭീകരർ പാഠം പഠിക്കണം.
വസന്തകുമാറടക്കം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതുപോലുള്ള ദാരുണസംഭവങ്ങൾ ഇനി ഇല്ലാതിരിക്കെട്ട. അച്ഛെൻറ മരണത്തിന് കാരണമായ ശത്രുക്കൾക്കുനേരെയുള്ള ആക്രമണത്തിൽ സന്തോഷം തോന്നുന്നുവെന്നായിരുന്നു മകൾ അനാമികയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.