കുറ്റക്കാരനെങ്കില്‍ ബിനീഷ് ശിക്ഷിക്കപ്പെടട്ടെ -വൈക്കം വിശ്വന്‍

കോട്ടയം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന് സി.പി.എം നേതാവ് വൈക്കം വിശ്വന്‍. ബിനീഷ് കോടിയേരി പാര്‍ട്ടി സെക്രട്ടറിയുടെ മകനായതിനാല്‍ പ്രത്യേക സംരക്ഷണം ഒന്നും നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പറയുന്ന പോലെ കേസ് അന്വേഷിക്കുകയാമ്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വ്യഗ്രത കാണിക്കുന്നത്.

കോട്ടയത്തെ സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കും. കേരള കോണ്‍ഗ്രസ് അണികള്‍ ജോസ് കെ. മാണിക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.