Posted On
date_range Updated On
date_range വടയമ്പാടി സമര സഹായ സമിതി കൺവീനർ അറസ്റ്റിൽ
കോലഞ്ചേരി: വടയമ്പാടി ദളിത് ഭൂ അവകാശ സമര മുന്നണിയുടെ സഹായ സമിതി കൺവീനറെ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്കോട് പാവേലിൽ വി.കെ. ജോയി (48) യെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
കെ.പി.എം.എസ് പ്രവർത്തകരെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു, ഭീഷണിപ്പെടുത്തി എന്ന കേസിലാണ് അറസ്റ്റ്. വടയമ്പാടി ദളിത് ഭൂസമരത്തിെൻറ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. അറസ്റ്റിലായ മാധ്യമ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് ഇന്ന് വൈകിട്ട് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പുത്തൻകുരിശ് സി.ഐ. പറഞ്ഞു.ഇതേ സമയം സമരത്തെ തകർക്കാനുള്ള പൊലീസിെൻറ അജണ്ടയാണ് കള്ളക്കേസിൽ കുടുക്കിയുള്ള അറസ്റ്റെന്ന് സമര സമിതി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.