Posted On
date_range Updated On
date_range വടയമ്പാടി സമരം: അറസ്റ്റിലായ മൂന്ന് പേര്‍ക്കും ജാമ്യം
കോലഞ്ചേരി: വടയമ്പാടിയിലെ ദളിത് ഭൂ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഒാണ്‍ലൈന്‍ പോര്‍ട്ടലിന്റെ എഡിറ്റര്‍ കണ്ണൂര്‍ സ്വദേശി അഭിലാഷ്(28), ഡെക്കാണ്‍ ക്രോണിക്കിളിലെ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥി മൂവാറ്റുപുഴ സ്വദേശി അനന്തു, സമര സമിതി കണ്‍വീനര്‍ വടയമ്പാടി ഐവേലില്‍ ശശിധരന്‍(41) എന്നിവര്‍ക്കാണ് കോലഞ്ചേരി കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വടയമ്പാടിയിലെ ദളിത് ഭൂ അവകാശ സമര മുന്നണിയുടെ സമര പന്തല്‍ പോലീസ് പൊളിച്ച് മാറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഇവരുടെ അറസ്റ്റ്. സംഭവ സ്ഥലത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന അഭിലാഷിനേയും അനന്തുവിനേയും മാവോയിസ്റ്റാണെന്നാരോപിച്ചാണ് പൊലീസ് പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്യുന്നത് തടയാനെത്തിയപ്പോഴാണ് ശശിധരനേയും കസ്റ്റഡയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.