വടകര സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: വടകര ഏറാമല സ്വദേശി മേലത്ത് അബ്ദുൽ സലാം (67) ഖത്തറിൽ നിര്യാതനായി. 35 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കിയ ഇദ്ദേഹം, മൂന്നാഴ്ച മുമ്പ് ഖത്തറിലെത്തിയതായിരുന്നു. ​ചൊവ്വാഴ്ച ഉച്ചയോടെ ഐൻഖാലിദിലെ താമസസ്ഥലത്തുവെച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനു പിന്നാലെയായിരുന്നു മരണം. അൽ കിൻഡി ട്രേഡിങ്ങ്‌, ലിങ്ക്‌ ട്രേഡിങ്ങ്‌ എന്നീ സ്ഥാപനങ്ങളുടെ പാട്ണറും കുന്നുമ്മക്കര മഠത്തിൽ പള്ളി മഹല്ല് കമ്മിറ്റി, നുസ്രത്തുൽ ഇസ്ലാം മദ്രസ എന്നിവയുടെ ഭാരവാഹിയുമാണ്.

ഭാര്യ : നസീമ. മക്കൾ: നസ്റീൻ, നബീൽ. മരുമകൻ: മർസൂഖ്‌ വടകര. സഹോരങ്ങൾ: കുഞ്ഞമ്മദ്‌ മേലത്ത്‌ (റിട്ട. സർവയർ), മമ്മു മാസ്റ്റർ (റിട്ട. അധ്യാപകൻ), പരേതനായ കുഞ്ഞബ്ദുള്ള ഹാജി മേലത്ത്‌, കുഞ്ഞമ്മദ്‌ കുട്ടി മേലത്ത്‌ (ഖത്തർ), ശരീഫ, അബ്ദുൽ സമദ്‌ ( ഖത്തർ).

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും. മയ്യിത്ത്‌ നമസ്കാരം ബുധനാഴ്ച അസർ നമസ്കാര ശേഷം അബു ഹമൂർ പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Vadakara native died in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.