വടകര മുൻ എം.എൽ.എ എം.കെ പ്രേംനാഥ് അന്തരിച്ചു

കോഴിക്കോട്: സോഷ്യലിസ്റ്റ് നേതാവും വടകര മുൻ എം.എൽ.എയുമായിരുന്ന എം.കെ പ്രേംനാഥ് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ഒരാഴ്ചയായി ന്യൂറോ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സോഷ്യലിസ്റ്റ് വിദ്യാർഥി സംഘട നയായ ഐ.എസ്.ഒ. യുടെ പ്രവർത്തകനായാണ് അദ്ദേഹം രാഷ്ട്രീയജീവിതം തുടങ്ങിയത്. പിന്നീട് ഐ.എസ്.ഒ.യുടെ സംസ്ഥാന പ്രസിഡൻറായി. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദനത്തിന് വിധേയനായിട്ടുണ്ട്. യുവജനതാദളിന്റെ സംസ്ഥാന വൈസ് പ്രസിഡൻറ്, സെക്രട്ടറി, ദേശീയ കമ്മിറ്റി അംഗം, യുവജനത സംസ്ഥാന ആക്ടിങ് പ്രസിഡൻറ്, ജനതാദളിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, വടകര റൂറൽ ബാങ്കിന്റെ പ്രസിഡൻറ്, തിരുവനന്തപുരം ചിത്ര എൻജിനീ യറിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

മടപ്പള്ളി ഗവ.കോളേജിൽ നിന്ന് ബിരുദവും തിരുവനന്തപുരം ലോകോളേജിൽ നിന്ന് എൽ.എൽ.ബി.യും കേരള സർവക ലാശാലയിൽ നിന്ന് എം.എ.യും നേടി. ഭാരതീയ വിദ്യാഭവനിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ഡിപ്ലോമയും കരസ്ഥമാക്കി. പരേതനായ കുന്നമ്പത്ത് നാരായണന്റെയും പത്മാവതി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ പ്രഭാവതി, മകൾ: പ്രിയ.

Tags:    
News Summary - Vadakara former MLA MK Premnath passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.