Posted On
date_range Updated On
date_range ‘കെ.പി.സി.സി ഓഫിസിൽ നടക്കുന്ന പല കാര്യങ്ങളും പുറത്തു പറയാൻ കൊള്ളില്ല’; സുധാകരനെതിരെ ആഞ്ഞടിച്ച് സതീശൻ
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ നടപടിയിൽ പരസ്യമായ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.
കെ.പി.സി.സിയുടെ ഓഫിസിൽ നടക്കുന്ന പലകാര്യങ്ങളും പുറത്തുപറയാൻ കൊള്ളില്ലെന്നും ഓഫിസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണ് നിലവിലെന്നും വി.ഡി സതീശൻ നേതൃ ക്യാമ്പിൽ തുറന്നടിച്ചു. കൂടോത്ര വിവാദത്തിലടക്കമുള്ള അതൃപ്തിയും രാഷ്ട്രീയ കാര്യസമിതിയിൽ സതീശൻ രേഖപ്പെടുത്തി.
മണ്ഡലം പുനഃസംഘടനയിൽ പൂർണമായും അവഗണിച്ചതിലുള്ള പ്രതിഷേധം എ ഗ്രൂപ്പും പ്രകടപ്പിച്ചു. എന്നാൽ, വിമർശനങ്ങൾക്കൊന്നും കെ.സുധാകരൻ യോഗത്തിൽ മറുപടി നൽകിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.