Posted On
date_range Updated On
date_range ഉത്ര വധം: സൂരജിന് അഭിഭാഷകനെ കാണാൻ മൂന്നുദിവസം അനുവദിച്ചു
കൊച്ചി: പാമ്പിനെകൊണ്ട് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സൂരജിന് അഭിഭാഷകനെ കാണാൻ മൂന്നുദിവസം ഹൈേകാടതി അനുവദിച്ചു.
ഈ മാസം 13, 14, 15 തീയതികളിൽ പൊലീസ് അകമ്പടിയോടെ രാവിലെ 10നും അഞ്ചിനുമിടയിൽ പോകാൻ അനുവദിക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജയിൽ സൂപ്രണ്ടിന് നിർദേശം നൽകി.
എവിടെവെച്ച് ഏത് അഭിഭാഷകനെയാണ് കാണുന്നതെന്നത് സംബന്ധിച്ച വിശദാംശങ്ങൾ വിചാരണക്കോടതിയിൽ സമർപ്പിക്കാനും നിർദേശിച്ചു.
10 ദിവസം പരോൾ അനുവദിക്കണമെന്ന സൂരജിെൻറ ആവശ്യം തള്ളിയാണ് ഈ അനുമതി. അഞ്ചൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് സൂരജ്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സൂരജിെൻറ ജാമ്യഹരജിയിലാണ് പരോൾ ആവശ്യം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.