Posted On
date_range Updated On
date_range ഉപ്പള ദേശീയപാതയിൽ വെടിവെപ്പ്: നാല് പേർക്കെതിരെ വധശ്രമത്തിന് കേസ്
മഞ്ചേശ്വരം: കാറുകളിലെത്തിയ സംഘങ്ങൾ തമ്മിൽ വെടിവെപ്പ് നടത്തിയ സംഭവത്തിൽ നാലുപേർക്കെതിരെ കേസ്. രണ്ടാഴ്ച മുമ്പ് ഉപ്പള കൈകമ്പയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ടാണ് മഞ്ചേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തത്. അയാസ്, അൻഫാൽ, ആസിഫ്, റമീസ് എന്നിവർക്കെതിരെയാണ് കേസ്.
കോടിബയലിലെ നാസിഫിെൻറ പിതാവ് അബ്ദുല്ലയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഉപ്പള കൈകമ്പ ദേശീയപാതയിൽ രണ്ട് കാറുകളിലെത്തിയ സംഘങ്ങളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്്. രണ്ട് തവണ വെടിയുതിർത്ത സംഘം വാൾ വീശുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.