Posted On
date_range Updated On
date_range റിസർവേഷനില്ലാത്ത സ്ലീപ്പർ ക്ലാസ് ടിക്കറ്റ് തിരിച്ചുവരുന്നു
തൃശൂർ: പകൽ യാത്രക്ക് കോവിഡിന് മുമ്പ് ഉണ്ടായിരുന്നതുപോലെ റിസർവേഷൻ ഇല്ലാത്ത സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ നൽകാൻ റെയിൽവേ തീരുമാനിച്ചു. ഇതനുസരിച്ച്, രാവിലെ ആറിനും രാത്രി ഒമ്പതിനും ഇടക്കുള്ള യാത്രക്ക് സാധാരണ ടിക്കറ്റ് കൗണ്ടറിൽനിന്ന് പഴയപോലെ സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ നൽകും.
രാത്രി ഒമ്പതിനകം അവസാനിക്കുന്ന യാത്രക്കുള്ള ടിക്കറ്റ് മാത്രമാണ് നൽകുക. ട്രെയിനിൽ ഒഴിവുണ്ടെങ്കിൽ മാത്രമേ സീറ്റ് ലഭിക്കുകയുള്ളൂ. ആ വിവരം രേഖപ്പെടുത്തിയായിരിക്കും ടിക്കറ്റ് നൽകുക. ഇത്തരം ടിക്കറ്റുകൾക്കുള്ള വർധിച്ചുവരുന്ന ആവശ്യവും ഓണക്കാലത്തെ തിരക്കും കണക്കിലെടുത്ത് സെപ്റ്റംബർ ഒന്നുമുതൽ ഈ സൗകര്യം പുനഃസ്ഥാപിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.