കേന്ദ്ര ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ല –മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം​വെ​ച്ചു​ള്ള ഇ​ട​ക്കാ​ല ബ​ജ​റ്റാ​യി​ട്ടു​പോ​ലും കേ​ന്ദ്ര ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തി​ന് പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് ല​ഭി​ക്കു​ന്ന വി​ഹി​തം പോ​ലും വെ​ട്ടി​ക്കു​റ​ക്കു​ന്നു. സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് അ​വ​കാ​ശ​പ്പെ​ട്ട നി​കു​തി ഓ​ഹ​രി പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കും.

കേ​ര​ള​ത്തി​​​െൻറ ചി​ര​കാ​ല ആ​വ​ശ്യ​മാ​യി​രു​ന്ന എ​യിം​സ് ഇ​ത്ത​വ​ണ​യും ഇ​ല്ല. ക​ഞ്ചി​ക്കോ​ട്ടെ കോ​ച്ച് ഫാ​ക്ട​റി​യെ​ക്കു​റി​ച്ചാ​വ​ട്ടെ മി​ണ്ടാ​ട്ട​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. റ​ബ​ര്‍ വി​ല സ്ഥി​ര​ത​ഫ​ണ്ടി​നെ​ക്കു​റി​ച്ചും ബ​ജ​റ്റി​ൽ മൗ​ന​മാ​ണ്. മാ​ത്ര​മ​ല്ല, ഇ​റ​ക്കു​മ​തി ചു​ങ്ക​ങ്ങ​ള്‍ക്ക് ഇ​ള​വ് ന​ല്‍കും എ​ന്ന പ്ര​ഖ്യാ​പ​നം കാ​ര്‍ഷി​ക സ​മ്പ​ദ്ഘ​ട​ന​യെ ത​ക​ര്‍ക്കും. വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ര്‍ത്താ​ൻ ന​ട​പ​ടി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Union Budget 2019- Pinarayi Vijayan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.