ഉമ്മർകുട്ടി
Posted On
date_range Updated On
date_range നാടകകൃത്തും എഴുത്തുകാരനുമായ ഉമ്മർകുട്ടി കോവിഡ് ബാധിച്ച് മരിച്ചു
പൊന്നാനി: പൊന്നാനിയിൽ ആദ്യ കോവിഡ് മരണം. പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ കെ.എ. ഉമ്മർകുട്ടിയാണ് (62) കോവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി ആശുപത്രിയിലായിരുന്നു അന്ത്യം.
നിരവധി നാടകങ്ങൾ രചിച്ച ഇദ്ദേഹം വിവിധ കോളജുകളിൽ ലൈബ്രേറിയനായിരുന്നു. അഴീക്കൽ സ്വദേശിയായ ഉമ്മർകുട്ടി വർഷങ്ങളായി പള്ളപ്രത്താണ് താമസം. മൂന്ന് ദിവസം മുമ്പണ് പനി മൂർച്ഛിച്ച് മഞ്ചേരിയിലേക്ക് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.