Posted On
date_range Updated On
date_range മണ്ണാർക്കാട് സ്‌കൂൾ ബസിറങ്ങിയ വിദ്യാർഥിനി അതേ ബസിടിച്ച് മരിച്ചു
പാലക്കാട്: മണ്ണാർക്കാട് സ്കൂൾ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ ബസിടിച്ച് വിദ്യാർഥിനി മരിച്ചു. മണ്ണാർക്കാട് നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പിൽ വീട്ടിൽ നൗഷാദിന്റെ മകൾ ഹിബയാണ് (ആറ്) മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 3.30നാണ് അപകടം. വീടിനുസമീപം സ്‌കൂൾ ബസിറങ്ങി റോഡ് മുറിച്ചുകടക്കവേ, മുന്നോട്ടെടുത്ത ബസിൽതട്ടി കുട്ടി വീഴുകയും ബസ് കയറിയിറങ്ങുകയുമായിരുന്നു. കുട്ടി റോഡ് മുറിച്ച കടക്കുന്നത് ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മുന്നോട്ടെടുത്ത ബസ് കുട്ടിയെ ഇടിക്കുകയായിരുന്നു എന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: ഉമ്മു ഹബീബ. സഹോദരങ്ങള്‍: അമീന്‍, അന്‍ഷിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.