Posted On
date_range Updated On
date_range രണ്ട് ട്രെയിനുകൾ ഇന്ന് വൈകിയോടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ട്രെയിനുകൾ വൈകിയോടും. കണക്ഷൻ ട്രെയിനുകൾ വൈകിയതാണ് കാരണം. തിരുവനന്തപുരം -ന്യൂഡൽഹി കേരള എക്സ്പ്രസ് ആറു മണിക്കൂർ വൈകി പുറപ്പെടും. ഉച്ചക്ക് 12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 6.30ലേക്ക് മാറ്റി.
എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം-പൂനെ പൂർണ എക്സ്പ്രസ് പത്തര മണിക്കൂർ വൈകിയാണ് പുറപ്പെടുക. 2.15ന് പുറപ്പെടേണ്ട ട്രെയിൻ ഉച്ചക്ക് 12.45നാണ് യാത്ര തിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.