Posted On
date_range Updated On
date_range വാളയാറിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു
വാളയാര്‍: നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്.
തിരുപ്പൂര്‍ സ്വദേശികളായ ബാലാജി, മുരുകേശന്‍ എന്നിവരാണ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി സുഹൃത്തിനെ യാത്രയാക്കി തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. വാളയാര്‍ ആർ.ടി.ഒ ചെക്ക് പോസ്റ്റിന് മുന്‍പിലാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.