അച്ചന്‍ കോവിലാറ്റിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: അച്ചന്‍ കോവിലാറ്റിലെ താഴ് വര കടവിൽ കുളിക്കാനിറങ്ങിയതിനെ തുടർന്ന് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലം ചാവറ സ്വദേശികളായ പ്രസാദ് (38), പ്രമോദ് (36) എന്നിവരാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ മന്നിക്കടവില്‍ പുഴയിലേക്ക് വളര്‍ന്നു കിടന്ന കുറ്റിക്കാട്ടില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ശനിയാഴ്ചയാണ് കുളിക്കാനിറങ്ങിയ ഇവരെ കാണാതായത്. അപ്പോൾ തന്നെ നാട്ടുകാരും പൊലീസും അഗ്നിശമനസേനയും ചേർന്ന് തെരച്ചിൽ ആരംഭിച്ചിരുന്നു. കൂടാതെ കോട്ടയത്തു നിന്നുള്ള മൂന്നംഗ സ്‌കൂബാ ടീം തെരച്ചിലിൽ പങ്കാളികളായി. സ്റ്റേഷന്‍ ഓഫീസര്‍ വി. വിനോദ്കുമാറിന്‍റെ നേതൃത്വത്തില്‍ മനോഹരന്‍ പിള്ള, പോള്‍ വര്‍ഗീസ്, വിനോദ് കൃഷ്ണന്‍, അരുണ്‍ കൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 


 

Tags:    
News Summary - Two missing Dead Bodies Found In River AchanKovil -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.