Posted On
date_range Updated On
date_range കർണാടകയിലെ ഉഡുപ്പിയിൽ മൂന്നു മലയാളി വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു
ഉഡുപ്പി: കർണാടകയിലെ ഉഡുപ്പിയിൽ സെന്‍റ് മേരീസ് ദ്വീപിന് സമീപം മൂന്നു മലയാളി വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു. കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി. അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി, ഉദയംപേരൂര്‍ ചിറമേല്‍ ആന്‍റണി ഷിനോയി എന്നിവരാണ് മരിച്ചത്.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സെൽഫി എടുക്കുന്നതിനിടെ മൂന്നു പേർ ശക്തമായ തിരയിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഉഡുപ്പി മാൽപെ തീരത്ത് നിന്ന് ബോട്ടിലാണ് അധ്യാപകരടക്കം 100 അംഗ സംഘം സംഘം സെന്‍റ് മേരീസ് ദ്വീപിലെത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് സ്റ്റഡി ടൂറിന്‍റെ ഭാഗമായി രണ്ട് ബസുകളിൽ വിദ്യാർഥികൾക്ക് യാത്ര പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.