അമൃത്സർ-കൊച്ചുവേളി, ചണ്ഡിഗഢ്-കൊച്ചുവേളി സ്‌പെഷൽ ട്രെയിനുകൾ പുനരാരംഭിക്കുന്നു
പാലക്കാട്: അമൃത്സർ-കൊച്ചുവേളി-അമൃത്സർ പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷൽ, ചണ്ഡിഗഢ്-കൊച്ചുവേളി-ചണ്ഡിഗഢ് ബൈവീക്ക്‌ലി സൂപ്പർഫാസ്റ്റ് സമ്പർക്ക് ക്രാന്തി സ്‌പെഷൽ സർവീസുകൾ പുനഃസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു.
04696 അമൃത്സർ-കൊച്ചുവേളി വീക്ക്‌ലി സൂപ്പർഫാസ്റ്റ് സ്പെഷൽ
ജൂലൈ 11മുതൽ (ഞായറാഴ്ചകളിൽ) സർവീസ് ആരംഭിക്കും. മൂന്നാംദിവസം ഉച്ചക്ക് 12.25ന് കൊച്ചുവേളിയിലെത്തും. 04695 കൊച്ചുവേളി-അമൃത്സർ വീക്ക്‌ലി സൂപ്പർഫാസ്റ്റ് സ്പെഷൽ ജൂലൈ 14 മുതൽ(ബുധനാഴ്ചകളിൽ) സർവീസ് തുടങ്ങും. കൊച്ചുവേളിയിൽ നിന്നും പുലർച്ചെ 04.50ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം ഉച്ചക്ക് 1.50ന് അമൃതസറിലെത്തും.
04560 ചണ്ഡിഗഢ്-കൊച്ചുവേളി ബൈവീക്ക്‌ലി സൂപ്പർഫാസ്റ്റ് സമ്പർക്ക് ക്രാന്തി സ്‌പെഷൽ
ജൂലൈ ഏഴ് മുതൽ സർവീസ് ആരംഭിക്കും. ബുധൻ, വെള്ളി ദിവസങ്ങളിൽ (ആഴ്ചയിൽ രണ്ടു ദിവസം) രാവിലെ 09.20ന് ചണ്ഡിഗഢിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ, മൂന്നാം ദിവസം ഉച്ചക്ക് 12.25ന് കൊച്ചുവേളിയിൽ എത്തും.
04559 കൊച്ചുവേളി-ചണ്ഡിഗഢ് ബൈ-വീക്ക്‌ലി സൂപ്പർഫാസ്റ്റ് സമ്പർക്ക് ക്രാന്തി സ്‌പെഷൽ ജൂലൈ പത്തു മുതൽ സർവീസ് ആരംഭിക്കും. ശനി, തിങ്കൾ ദിവസങ്ങളിൽ (ആഴ്ചയിൽ രണ്ടു ദിവസം) പുലർച്ചെ 4.50ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം രാവിലെ 9.50ന് ചണ്ഡിഗഢിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.