Posted On
date_range Updated On
date_range പന്തളത്ത് രണ്ട് കർഷകർ ഷോക്കേറ്റ് മരിച്ചു
പന്തളം: കൃഷിയിടത്തിൽ പന്നി കയറാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് രണ്ട് കർഷകർ മരിച്ചു. പത്തനംതിട്ട പന്തളം കൂരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പി.ജി. ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് കൂരമ്പാല തോട്ടുകര പാലത്തിന് സമീപമാണ് സംഭവം.
ചന്ദ്രശേഖരനും ഗോപാലപിള്ളയും ചേർന്ന് ഇവിടെ വാഴയും കപ്പയുമുൾപ്പെടെ വിവിധ വിളകൾ കൃഷി ചെയ്തിരുന്നു. പാടശേഖരത്തിൽ പന്നി കയറാതിരിക്കാൻ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.
ഈ വൈദ്യുതി ലൈനിൽ നിന്ന് ചന്ദ്രശേഖരന് ആദ്യം ഷോക്കേറ്റു. അത് കണ്ട് നിന്ന ഗോപാലപിള്ള രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിനും ഷോക്കേൽക്കുകയായിരുന്നു. ഒരാൾ സംഭവ സ്ഥലത്തും അടുത്തയാൾ ആശുപത്രിയിലെക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.