കവടിയാർ: അമ്പലംമുക്കിൽ ശനിയാഴ്ച പുലർച്ച 5.45നുണ്ടായ വൻ തീപിടിത്തത്തെ തുടർന്ന് കടകൾ കത്തിനശിച്ചു. അമ്പലംമുക്ക് റോഡിലെ ഹോട്ടൽ, ടി.വി. സർവിസ് സെൻറർ, ബേക്കറി, ഫോട്ടോസ്റ്റാറ്റ് കട, ഫിനാൻസ് എന്നിവ നശിച്ചു. അമ്പലംമുക്കിലെ ഹോട്ടലിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചെങ്കൽചൂളയിൽ നിന്നും നാല് യൂനിറ്റ് അഗ്നിരക്ഷ സേന യൂനിറ്റ് സ്ഥലത്തെത്തി.
ഹോട്ടലിൽ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഇതിനിടെ പൊട്ടിത്തെറിച്ചു.
അഗ്നിരക്ഷാ സേനാംഗങ്ങൾ ഇതിനിടയിൽനിന്ന് ബാക്കിയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പുറത്തെത്തിച്ചു. വെള്ളം ചീറ്റി തീ കെടുത്താൻ ശ്രമിക്കവേ കുതിർന്ന് കെട്ടിടത്തിെൻറ മൺകട്ട കൊണ്ടുള്ള ചുമര് തകർന്നു. ഇതോടെ കെട്ടിടത്തിനകത്ത് കയറി തീ അണയ്ക്കാൻ കഴിഞ്ഞില്ല. ഹോട്ടലിലെയും ഫോട്ടോസ്റ്റാറ്റ് കടയിെലയും സാധനങ്ങൾ പൂർണമായും കത്തി നശിച്ചു.
ടി.വി. സർവിസ് സെൻററിൽ ഉണ്ടായിരുന്ന മുന്നൂറോളം ടി.വികളും അഗ്നിക്കിരയായി. ചെങ്കൽചൂള ഫയർ സ്റ്റേഷൻ ഓഫിസർ ബി. പ്രവീൺ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർമാരായ പി.ജി. ബിജു, ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീ കെടുത്തിയത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. നാശനഷ്ടത്തിെൻറ കണക്കുകൾ പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.