Posted On
date_range Updated On
date_range മുസ് ലിംകളെ കുറ്റവാളികളായി പ്രഖ്യാപിക്കാൻ നീക്കം -കാന്തപുരം
കാരന്തൂർ: മുസ് ലിംകളെ കുറ്റവാളികളായി പ്രഖ്യാപിക്കാൻ രാജ്യത്ത് നീക്കം നടക്കുന്നതായി അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍. മുത്തലാഖിന്‍റെ കാര്യത്തിൽ മുസ് ലിംകളെ കുറ്റവാളി സമൂഹമായി പ്രഖാപിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് മതങ്ങളുടെ കാര്യത്തിലെല്ലാം വിവാഹം സിവിൽ നിയമത്തിന്‍റെ പരിധിയിലാണ്. മുസ് ലിം വിഭാഗത്തിന് മാത്രം വിവാഹം എന്തു കൊണ്ട് ക്രിമിനൽ നിയമത്തിന്‍റെ ഭാഗമാകുന്നുവെന്നും കാന്തപുരം ചോദിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയെയും ആശ്രയിക്കാൻ പോകുന്നില്ലെന്നും കാന്തപുരം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.