ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ബത്തേരി: 14കാരിയായ ആദിവാസി വിദ്യാർഥിനിയെ ബന്ധു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കൂട്ടുകാരികൾക്കെ ാപ്പം പോകവേ കത്തികാണിച്ച്​ ഭീഷണിപ്പെടുത്തി വനത്തിലേക്ക്​ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്​ പെൺകുട്ടി പരാതിപ്പെട്ടത്​. നൂൽപ്പുഴ പഞ്ചായത്ത്​ പരിധിയിൽ ഇന്ന്​ രാവിലെ എട്ട്​ മണിയോടെയാണ്​ സംഭവം​.

പെൺകുട്ടിയെ കത്തികാട്ടി കൊണ്ടുപോകുന്നത്​ കണ്ട മറ്റ്​ വിദ്യാർഥികൾ നൽകിയ വിവരത്തി​​െൻറ അടിസ്ഥാനത്തിൽ പൊലീസും വനപാലകരും വനത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. അവശനിലയിൽ വനത്തിൽ കണ്ടെത്തിയ കുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവിനായി പൊലീസ്​ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്​.

Tags:    
News Summary - tribal girl raped by relative-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.