Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വടവാതൂര്‍ സ്വദേശികളായ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കെ.കെ റോഡില്‍ തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഐരാറ്റുനടയിലുള്ള ഫര്‍ണീച്ചര്‍ ഷോപ്പിന് മുന്നിലുള്ള ബദാംമരമാണ് വീണത്.
അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയെങ്കിലും അപകടത്തെ തുടര്‍ന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. ഇലകളുള്ള ചില്ലകൾ മാത്രം കാറിന്റെ മുന്‍ഭാഗത്ത് പതിച്ചത് കൊണ്ട് വലിയ പരിക്കുകള്‍ കൂടാതെ യാത്രക്കാര്‍ക്ക് രക്ഷപെടാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.