Posted On
date_range Updated On
date_range തിങ്കളാഴ്ച ട്രെയിനുകൾ വൈകും
തിരുവനന്തപുരം: സേലം ജങ്ഷന് സമീപം പാലത്തിൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ആറിന് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ട ആലപ്പുഴ-ധൻബാധ് എക്സ്പ്രസ് (13352 ) മൂന്നു മണിക്കൂർ വൈകി ഒമ്പതിനാകും യാത്ര തുടങ്ങുക.
തിങ്കളാഴ്ച രാവിലെ 9.10ന് ആരംഭിക്കേണ്ട എറണാകുളം-ബംഗളൂരു ഇന്‍റർസിറ്റി (12678) മൂന്നു മണിക്കൂർ വൈകി 12.10നേ സർവിസ് തുടങ്ങൂ. കൊച്ചുവേളി-കോർബ എക്സ്പ്രസ് (22648) യാത്രാമധ്യേ 40 മിനിറ്റ് വൈകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.