തൃശൂർ: ട്രാക്ക് നവീകരണത്തിെൻറ ഭാഗമായി ശനിയാഴ്ച മുതല്‍ മൂന്ന് ദിവസം തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളിലാണ് നിയന്ത്രണം. എറണാകുളം-കണ്ണൂര്‍ ഇൻറര്‍സിറ്റി, കണ്ണൂര്‍ - എറണാകുളം ഇൻറർസിറ്റി, എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍ -എറണാകുളം പാസഞ്ചര്‍, ഗുരുവായൂര്‍ -തൃശൂര്‍ പാസഞ്ചര്‍, തൃശൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം -നിലമ്പൂര്‍ പാസഞ്ചര്‍, നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകൾ റദ്ദാക്കി.
എറണാകുളം-ഇടപ്പിള്ളി മേഖലയിലെ ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. പല ട്രെയിനുകളുടെയും സമയവും സര്‍വീസും ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. ചെന്നൈ എഗ്മോര്‍ -ഗുരുവായൂര്‍ എക്സ്പ്രസിന് ഈ ദിവസങ്ങളില്‍ എറണാകുളം മുതല്‍ ഗുരുവായൂര്‍ വരെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കും. നാഗര്‍കോവില്‍ -മാംഗ്ലൂര്‍ ഏറനാട് എക്സ്പ്രസ് അങ്കമാലി, ഇരിങ്ങാലക്കുട സ്റ്റേഷനുകളില്‍ ഈ ദിവസങ്ങളില്‍ നിർത്തും.
നിലമ്പൂർ-എറണാകുളം പാസഞ്ചർ മൂന്ന് ദിവസം റദ്ദാക്കി
മേലാറ്റൂർ: നിലമ്പൂർ-എറണാകുളം പാസഞ്ചർ മൂന്ന് ദിവസം സർവിസ് നിർത്തിെവക്കും. ആഗസ്റ്റ് 11, 12, 14 തീയതികളിലാണ് 56362-എറണാകുളം-നിലമ്പൂർ, 56363 നിലമ്പൂർ -എറണാകുളം പാസഞ്ചർ പൂർണമായും റദ്ദ് ചെയ്തത്. എറണാകുളം-ഇടപ്പള്ളി ലൈനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാലാണ് ട്രെയിൻ റദ്ദാക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.