Posted On
date_range Updated On
date_range ട്രെയിൻ സർവിസുകൾ ഭാഗികമായി റദ്ദാക്കി
പാലക്കാട്: നമ്പർ 56603 കോയമ്പത്തൂർ- ഷൊർണൂർ ട്രെയിൻ ഏപ്രിൽ 18, 25, മേയ് രണ്ട് തീയതികളിൽ പാലക്കാടുവരെ മാത്രമേ സർവിസുണ്ടാകൂ. പാലക്കാടിനും ഷൊർണൂരിനുമിടയിൽ സർവിസ് റദ്ദാക്കും.
ഏപ്രിൽ ഒമ്പത്, 23 തീയതികളിൽ രാത്രി 11.45ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന നമ്പർ 22638 മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര ഏപ്രിൽ 10, 24 തീയതികളിൽ പുലർച്ച ഒന്നിന് മംഗളൂരു ജങ്ഷനിൽ നിന്നാണ് യാത്ര ആരംഭിക്കുക.
ഏപ്രിൽ ഒമ്പത്, 23 തീയതികളിൽ തിരുവനന്തപുരത്തുനിന്ന് 2.40ന് ആരംഭിക്കുന്ന നമ്പർ 22633 തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര അതേ ദിവസം ഒരു മണിക്കൂർ 25 മിനിറ്റ് വൈകി 4.05നാണ് പുറപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.