Posted On
date_range Updated On
date_range പോത്ത് ട്രാക്കിലേക്ക് ഓടിക്കയറി; ട്രെയിൻ പാളം തെറ്റി, ഒഴിവായത് വൻ അപകടം
പാലക്കാട്: ട്രാക്കിലേക്ക് ഓടിക്കയറിയ പോത്തിനെ ഇടിച്ച് ട്രെയിൻ പാളം തെറ്റി. നിലമ്പൂർ - പാലക്കാട് പാസഞ്ചർ ട്രെയിനിന്‍റെ എൻജിൻ ചക്രങ്ങൾ തെന്നിമാറുകയായിരുന്നു.
പാലക്കാട് വല്ലപ്പുഴയിലാണ് സംഭവം. വൻ അപകടമാണ് ഒഴിവായത്. സംഭവത്തിൽ പാളത്തിന് കേടുപാടുണ്ടായി. ആർ.പി.എഫും പട്ടാമ്പി പൊലീസും സ്ഥലത്തെത്തി.
യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ തുടർയാത്രക്ക് സംവിധാനമൊരുക്കി. രണ്ടു ട്രെയിനുകൾ റദ്ദാക്കി. ഇന്നലെ രാത്രി പത്തോടെ പ്രശ്നം പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.