Posted On
date_range Updated On
date_range വയനാട് ചുരത്തിലെ ഗതാഗത തടസം നീങ്ങി
താമരശ്ശേരി: ചരക്കു ലോറി കേടായതുമൂലം വയനാട് ചുരത്തിലുണ്ടായ ഗതാഗത തടസം നീങ്ങി. ഇന്ന് പുലർച്ചെ മൂന്നര മണിയോടെ ആന്ധ്ര രജിസ്‌ട്രേഷനുള്ള ലോറി അഞ്ചാം വളവിനു സമീപം ഡീസൽ തീർന്നതിനെ തുടർന്ന് നിന്നുപോയതാണ് ഗതാഗത തടസത്തിന് കാരണമായത്.
വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ചുരത്തിൽ രൂപപ്പെട്ടത്. ഇതേ തുടർന്ന് താമരശ്ശേരി പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. ഏഹെ സമയത്തെ പരിശ്രമത്തിനു ശേഷം തടസം പരിഹരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.