Posted On
date_range Updated On
date_range വയനാട് ചുരത്തിൽ ഗതാഗത തടസം
വൈത്തിരി: വയനാട് ചുരത്തിൽ ഗതാഗത തടസ്സപ്പെട്ടു. ഇന്ന് രാവിലെ ആറു മണിയോടെ കെ.എസ്.ആർ.ടി.സിയുടെ വോൾവോ ബസ് ഏഴാം വളവിൽ കുടുങ്ങിയതിനെ തുടർന്നാണ് വയനാട് ചുരത്തിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടത്. കെ.എസ്.ആർ.ടി.സി താമരശ്ശേരി ഗാരേജിൽ നിന്നും മെക്കാനിക്കുകൾ വാഹനം നീക്കം ചെയ്യാൻ പുറപ്പെട്ടിട്ടുണ്ട്. താമരശ്ശേരി പൊലീസ് സ്ഥലത്തുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വളവുകയിൽ ചരക്കു ലോറികൾ കേടുവന്ന് ഗതാഗതം താറുമാറായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.