Posted On
date_range Updated On
date_range ഇന്ന് വ്യാപാരികൾ കടകൾ അടച്ചിടും
തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിടുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന യാത്രയുടെ സമാപനത്തിൽ അഞ്ചുലക്ഷം വ്യാപാരികള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക, അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.