Posted On
date_range Updated On
date_range 24 ലിറ്റർ വ്യാജമദ്യവുമായി വ്യാപാരി അറസ്റ്റിൽ
അടിമാലി: ഡ്രൈഡേകളിൽ മദ്യം ശേഖരിച്ചുവെച്ച് വിൽപന നടത്തിവന്നയാളെ എക്സൈസ് പിടികൂടി. വെള്ളത്തൂവൽ ടൗണിൽ കോൾഡ് സ്റ്റോറേജ് കട നടത്തുന്ന വെള്ളത്തൂവൽ കമ്പിപ്പുരയിടത്തിൽ ജോസിനെയാണ് (50) അടിമാലി എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. ഇയാളിൽനിന്ന് 24 ലിറ്റർ മദ്യം പിടികൂടി. തുടർച്ചയായ അവധി ദിവസങ്ങളിൽ വിൽപന നടത്താൻ സൂക്ഷിച്ച മദ്യമായിരുന്നു ഇത്.
വെള്ളത്തൂവൽ ടൗണിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മത്സ്യവും മാംസവും വിൽപന നടത്തുന്ന കോൾഡ് സ്റ്റോറേജിന്റെ മറവിലാണ് മദ്യക്കച്ചവടം നടത്തിയിരുന്നത്.പ്രിവന്റിവ് ഓഫിസർ വി.പി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റിവ് ഓഫിസർ ഗ്രേഡ് കെ.പി. റോയിച്ചൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. മീരാൻ, ഹാരിഷ് മൈദീൻ, ക്ലമന്റ്, രഞ്ജിത്ത് കവിദാസ്, എസ്.പി. ശരത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.