Posted On
date_range Updated On
date_range കോടതി ഉത്തരവ് നടപ്പാക്കാന്‍ ബാധ്യത –എക്സൈസ് മന്ത്രി
കോഴിക്കോട്: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. വിധിയുടെ എല്ലാവശവും പഠിച്ചശേഷമേ അപ്പീല്‍ നല്‍കണമോയെന്ന് തീരുമാനിക്കുകയുള്ളൂ. മദ്യഷാപ്പുകള്‍ക്കൊപ്പം ബാര്‍ ഹോട്ടലുകളെക്കുറിച്ചും വിധിയില്‍ പറയുന്നുണ്ട്. എന്നാല്‍, കള്ളുഷാപ്പുകളെ സംബന്ധിച്ച് പരാമര്‍ശമില്ല. കോടതിവിധിയില്‍ സര്‍ക്കാറിന് ഒരു ഉത്കണ്ഠയുമില്ളെന്നും സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.