Posted On
date_range Updated On
date_range ടൂറിസ്റ്റ് ബസ് സർവീസിന് നിയന്ത്രണം കൊണ്ടുവരും -മന്ത്രി റിയാസ്
കൊടകര: ടൂറിസ്റ്റ് ബസുകളുമായി ബന്ധപ്പെട്ട് ചില കര്‍ക്കശ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വെള്ളികുളങ്ങരയില്‍ റോഡ് ഉദ്ഘാടനം ചെയ്യവെയാണ് വടക്കഞ്ചേരി ബസ്സപകടത്തെ കുറിച്ച് മന്ത്രി പരാമർശിച്ചത്.
രണ്ടോ മൂന്നോ ദിവസം ഉറക്കമൊഴിച്ച് ദൂരയാത്ര കഴിഞ്ഞ് വരുന്ന അതേ ഡ്രൈവര്‍ തന്നെ വീണ്ടും ടൂറിസ്റ്റ് ബസുകള്‍ ഓടിക്കുന്ന സാഹചര്യമുണ്ട്. ഇത് നിയന്ത്രിക്കപ്പെടണം. ഇക്കാര്യത്തില്‍ ചില കര്‍ശന നിലപാടുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.