മംഗലം: തിരൂര്‍ മംഗലത്ത് വിദ്യാര്‍ഥിനി കുഴഞ്ഞ് വീണ് മരിച്ചു. മംഗലം പുല്ലൂണി പുഴവക്കത്ത് അബ്ദുറസാഖ് - സഹീറ ദമ്പത ികളുടെ മകള്‍ ഫാത്തിമ ഫസ്‌ന (12) ആണ് മരിച്ചത്. വള്ളത്തോള്‍ എ.യു.പി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിനിയാണ് ഫസ്‌ന.
'പാഠം ഒന്ന് പാടത്തേക്ക്് ' കൃഷി പഠന പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ വാളമരുതൂര്‍ വയലില്‍ ഞാറ് നടലുമായി ബന്ധപ്പെട്ട് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന സംഘത്തോടൊപ്പം എത്തിയതായിരുന്നു ഫസ്‌ന. ഒരു മണിക്കൂറിന് ശേഷം മടങ്ങാനായി സ്‌കൂള്‍ ബസിനടുത്തെത്തിയപ്പോള്‍ ഫസ്‌ന കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ മംഗലം പഞ്ചായത്തിന്‍റെ വാഹനത്തില്‍ കുട്ടിയെ ആലത്തിയൂരിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പോസ്റ്റുമോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വള്ളത്തോള്‍ എ.യു.പി സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ഥി മുഹമ്മദ് റസല്‍ ഏക സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.