ബസ് തടഞ്ഞ് ഡ്രൈവറുടെ കഴുത്തിൽ വടിവാൾവെച്ച് ഗുണ്ടാ സംഘം VIDEO

തിരുവല്ല: ബസ്സിന്റെ സമയക്രമത്തെ ചൊല്ലി യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് തടഞ്ഞു നിർത്തി ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് ഗുണ്ടാ സംഘത്തിന്‍റെ ഭീഷണി. തിരുവല്ല - മല്ലപ്പള്ളി റൂട്ടിലെ തിരുവമ്പാടി ബസ്സിലെ ഡ്രൈവർ മല്ലപ്പള്ളി ചെങ്ങരൂർ വടക്കേക്കര വീട്ടിൽ വിഷ്ണുവിന് നേരെയാണ് ഭീഷണി ഉണ്ടായത്.

വൈകിട്ട് നാലോടെ മല്ലപ്പള്ളി കടുവാക്കുഴി ജങ്ഷന് സമീപമായിരുന്നു സംഭവം. മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും യാത്രക്കാരുമായി തിരുവല്ലയിലേക്ക് വരികയായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ അടങ്ങുന്ന ബസ് തടഞ്ഞുനിർത്തുകയായിരുന്നു. അഞ്ചംഗ സംഘം ബസ്സിനുള്ളിൽ വടിവാളുമായി കയറി ഡ്രൈവറെ ഭീഷണിപ്പെടുത്തി.

യാത്രക്കാരിൽ ഒരാൾ സംഭവം ദൃശ്യം മൊബൈലിൽ പകർത്തി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ തിരുവല്ല - മലപ്പള്ളി റൂട്ടിലെ ജാനകി ബസിന്‍റെ ഡ്രൈവർ ശ്രീകുമാറിനും മറ്റു നാലുപേർക്കുമെതിരെ വിഷ്ണു കീഴ്വായ്പൂർ പൊലീസിലും തിരുവല്ല ഡി.വൈ.എസ്പിക്കും പരാതി നൽകി.

Tags:    
News Summary - timing issue between private buses and death threat to bus driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.