തിരൂര്‍: അക്ഷരവെളിച്ചം ലോകത്തെ മുന്നോട്ട് നയിക്കാനുള്ള പ്രചോദനമാണെന്ന് സംവിധായകന് ജയരാജ്. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന തുഞ്ചന്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുരുന്നു നാവുകളില്‍ അക്ഷരം എഴുതി തുടങ്ങുന്നത് മഹത്തായ സംസ്കാരമാണ്. ലോകത്തില്‍ പ്രണയത്തിെൻറ വിത്തെറിഞ്ഞതും അക്ഷരങ്ങളാണ്. പുതുതലമുറ സാങ്കേതിക വിദ്യയിലൂടെ മാനം മുട്ടെ ഉയരുമ്പോഴും ഭാഷ കൈവിടാതെ നോക്കണമെന്നും ജയരാജ് പറഞ്ഞു. വൈശാഖന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ആലങ്കോട് ലീലാകൃഷ്ണന്, കെ.എക്സ് ആേൻറാ, നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. ‘കാവ്യകൈരളി’ പൂക്കാട് കലാലയം കോഴിക്കോട് അവതരിപ്പിച്ച കാവ്യനാടകവും സദനം റഷീദും സംഘവും അവതരിപ്പിച്ച കേരളനടനാംഗഹാരവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.