????????? ?????? ??? ??????????

തൃശൂരില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി മൂന്നുമരണം

അമലനഗര്‍ (തൃശൂര്‍): കുന്നംകുളം-തൃശൂര്‍ റോഡില്‍ അമല ആശുപത്രിക്ക് മുന്നില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി കോളജ് വിദ്യാര്‍ഥിനിയടക്കം മൂന്നുപേര്‍ മരിച്ചു. ആറ് വയസ്സുകാരന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. അമലനഗര്‍ ചീരക്കുഴി അമ്പലത്തിന് സമീപം നെല്ലിപറമ്പില്‍ ഗംഗാധരന്‍ (മണി -65), വടക്കേക്കാട് ഞമനേങ്ങാട് മന്നിങ്ങയില്‍ മുഹമ്മദിന്‍െറ മകന്‍ ഹംസ(52), പറപ്പൂര്‍ ചിറ്റിലപ്പിള്ളി കുന്നത്ത് ചാക്കോച്ചന്‍െറ മകള്‍ മിഷേല്‍(18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പറപ്പൂര്‍ ചിറ്റിലപ്പിള്ളി കുന്നത്ത് ചാക്കോച്ചന്‍െറ ഭാര്യ മെര്‍ലിന്‍(45), മകന്‍ ജോഹന്‍(ആറ്), കൂറ്റനാട് പേരമ്പന്നൂര്‍ കറുപ്പം വീട്ടില്‍ അബ്ദുല്‍ സത്താറിന്‍െറ മകന്‍ നിയാസ്(28), കൂറ്റനാട് കരിവളപ്പില്‍ അനീഷ്(30), ചൂരക്കാട്ടുകരയില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി അസീസ് ഷാലിക്കിന്‍െറ മകന്‍ അജിത്ത് സേട്ട് (28) എന്നിവരെ അമല ആശുപത്രിയിലും ചൂരക്കാട്ടുകര ചിറ്റിലപ്പിള്ളി പാപ്പച്ചന്‍െറ മകന്‍ ലിയോണിനെ (18) ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. അമ്മക്കും സഹോദരനുമൊപ്പം ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിന്ന പെണ്‍കുട്ടിയാണ് മരിച്ച മിഷേല്‍. ചികിത്സയില്‍ കഴിയുന്ന ഉമ്മക്ക് ചായ വാങ്ങാന്‍ കടയിലേക്ക് വന്ന ഹംസയും പ്രഭാത നടത്തത്തിനുശേഷം വിശ്രമിക്കുന്ന ഗംഗാധരനുമാണ് മരിച്ചത്. കണ്ണൂര്‍ തളിപ്പറമ്പില്‍നിന്ന് പാലാ ഈരാറ്റുപേട്ടയിലേക്ക് പോയ കാറാണ് അപകടത്തില്‍പെട്ടത്. അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. കാര്‍ ഡ്രൈവര്‍ ഈരാറ്റുപേട്ട കൊണ്ടോത്ത് പറമ്പില്‍ അല്‍താഫിനെ(22) പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

വെളിയന്നൂര്‍ ജോണ്‍സന്‍ ഡൈ വര്‍ക്സ് ജീവനക്കാരനായ ഗംഗാധരന്‍െറ ഭാര്യ സരോജിനി. മകള്‍: മിനി (എല്‍.ഐ.സി ഏജന്‍റ്). മരുമകന്‍: ഗോപി(ഗള്‍ഫ്).  ആരിഫയാണ് ഹംസയുടെ ഭാര്യ. മക്കള്‍: അബ്ദുള്‍ റഹീം(ദുബൈ), മുഹമ്മദ് ഷബീര്‍ (ഖത്തര്‍). മരുമകള്‍: ഹസ്ന(ദുബൈ). മിഷേല്‍ ബംഗളൂരു സെന്‍റ് തോമസ് കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ്. മാതാവ:് മെര്‍ലിന്‍, സഹോദരന്‍ ജോഹാന്‍. ഗംഗാധരന്‍െറ മൃതദേഹം ശനിയാഴ്ച വൈകീട്ട് സംസ്കരിച്ചു. ഹംസയുടെ ഖബറടക്കം ഞായറാഴ്ച ഞമനേങ്ങാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും മിഷേലിന്‍െറ സംസ്കാരം ഞായറാഴ്ച പറപ്പൂര്‍ സെന്‍റ് ജോണ്‍സ് കത്തോലിക്ക പള്ളി സെമിത്തേരിയിലും നടത്തും.
Tags:    
News Summary - thrissur thiruvananthapuram accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.