Posted On
date_range Updated On
date_range കലക്ടറുമായി സമ്പർക്കം: തൃശൂര്‍ മേയർ എം.കെ. വർഗീസ് നിരീക്ഷണത്തിൽ
തൃശൂര്‍: കലക്ടർ എസ്. ഷാനവാസിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്കമുള്ള മേയർ എം.കെ. വർഗീസ് നിരീക്ഷണത്തിൽ പ്രവേശിച്ചു. കോര്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ കലക്ടര്‍ പങ്കെടുക്കുകയും അടുത്തിടപഴകുകയും ചെയ്തിരുന്നു. ജനുവരി ഏഴ് വരെ നിരീക്ഷണം വേണമെന്ന് ആരോഗ്യവകുപ്പ് മേയർക്ക് നിർദേശം നൽകി.
കലക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിെൻറ പശ്ചാത്തലത്തില്‍ യോഗത്തിെൻറ വിഡിയോ പരിശോധിച്ച ആരോഗ്യവകുപ്പ് സാമൂഹിക അകലം പാലിച്ചില്ലെന്ന നിഗമനത്തിലെത്തിയിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാര്‍ ഏഴു ദിവസം നിരീക്ഷണത്തില്‍ പോകണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.