Posted On
date_range Updated On
date_range ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; തൃശൂരിൽ ഇന്ന് ഹർത്താൽ
തൃശൂർ: മുക്കാട്ടുകരയിൽ ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര പൊറാടൻ വീട്ടിൽ നിർമൽ(20) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് തൃശൂർ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
ഇന്നലെ രാത്രി കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് നിർമലിന് കുത്തേറ്റത്. നിർമലടങ്ങിയ സംഘത്തെ സി.പി.എം പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. കുത്തേറ്റ നിർമലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മറ്റൊരു ബി.ജെ.പി പ്രവർത്തകൻ മിഥുൻ പരിക്കേറ്റ് ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.