Posted On
date_range Updated On
date_range പത്ത് കോടിയുടെ തിമിംഗല ഛർദിലുമായി മൂന്നുപേർ പിടിയിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് പത്ത് കോടി രൂപയുടെ തിമിംഗല ഛർദിലുമായി (ആംബർഗ്രിസ്) മൂന്നുപേരെ പൊലീസ് പിടികൂടി. കൊവ്വൽപള്ളി കടവത്ത് വീട്ടിൽ കെ.വി. നിഷാന്ത് (41), മുറിയനാവി മാടമ്പില്ലത്ത് സിദ്ദീഖ് (31), കള്ളാർ കൊട്ടോടി നമ്പ്യാർ മാവിൽ പി. ദിവാകരൻ (45) എന്നിവരാണ് പിടിയിലായത്.
ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി ഡി.സി.ആർ.ബി ഡിവൈ.എസ്.പി അബ്ദുറഹീം, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി. ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോട്ടച്ചേരി ഗ്രീൻലാൻഡ് ടൂറിസ്റ്റ് ഹോമിൽനിന്ന് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.