അഷ്​ടമുടി കായലില്‍ വള്ളം മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു

അഞ്ചാലുംമൂട്: മത്സ്യബന്ധനത്തിനിടെ അഷ്​ടമുടി കായലില്‍ വള്ളം മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു. കിളികൊല്ലൂര്‍ മങ്ങാട് ഉഷസ് നഗര്‍ തൊടിയില്‍ കടയില്‍ വീട്ടില്‍ (കുളത്തൂര്‍ വീട്) യേശുദാസന്‍ -ജെസി ദമ്പതികളുടെ മകന്‍ മോനീഷ് (28), മുള്ളൂര്‍ കായല്‍വാരത്ത് തോമസ് -ഷേര്‍ളി ദമ്പതികളുടെ മകന്‍ ടോണി തോമസ് (28), മങ്ങാട് ജനനി നഗര്‍ പിള്ള വീട്ടില്‍ പടിഞ്ഞാറ്റതില്‍ ഡൊമനിക് സാവിയോ (30) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ കണ്ടച്ചിറ തട്ടിന്‍പുറം വരമ്പേല്‍ കായല്‍വാരത്താണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടത്തെിയത്.

ടോണിയുടെ ഫൈബര്‍വള്ളത്തില്‍ മത്സ്യബന്ധനം നടത്തവെ വള്ളം മറിഞ്ഞാണ് അപകടം. മങ്ങാടുള്ള സ്വകാര്യ കശുവണ്ടി സംസ്കരണ സ്ഥാപനത്തിലെ ജീവനക്കാരാണ് സാവിയോയും മോനീഷും. മൂവരും അവിവാഹിതരാണ്. കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്​റ്റ്​മോര്‍ട്ടത്തിന് ശേഷം ടോണിയുടെയും മോനീഷി​​െൻറയും മൃതദേഹങ്ങള്‍ വൈകിട്ട് നാലരയോടെ കണ്ടച്ചിറ സ​െൻറ്​ തോമസ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. സാവിയോയുടെ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും.

Tags:    
News Summary - Three died in boat accident kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.