Posted On
date_range Updated On
date_range ഫ്രാൻസിസ് ജോർജിന്‍റെ അപരൻ സി.പി.എം ലോക്കൽ കമ്മിറ്റി അംഗമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: കോട്ടയം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫ്രാൻസിസ് ജോർജിന്‍റെ അപരനായി നാമനിർദേശപത്രിക നൽകിയ കൂവപ്പള്ളി സ്വദേശി ഫ്രാൻസിസ് ജോർജ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ .
എൽ.ഡി.എഫ് സ്ഥാനാർഥിയായി തോമസ് ചാഴികാടൻ മത്സരിക്കുമ്പോൾ സി.പി.എം അംഗം മത്സരിക്കുന്നത് റിബൽ ആയാണോ എന്ന് വ്യക്തമാക്കണം. അങ്ങനെയെങ്കിൽ ഇയാൾക്കെതിരെ നടപടിയെടുക്കാൻ പാർട്ടി തയാറാവണം. നേതൃത്വത്തിന്‍റെ അറിവോടെയാണ് അപരൻ മത്സരിക്കുന്നതെങ്കിൽ തെരഞ്ഞെടുപ്പിൽ അധാർമികത കൊണ്ടുവരാനാണ് സി.പി.എം ശ്രമിക്കുന്നത്.
പാർട്ടി പാനലിലുള്ള മുൻ പബ്ലിക് പ്രോസിക്യൂട്ടറാണ് സത്യവാങ്മൂലത്തിൽ ഒപ്പിട്ടിട്ടുള്ളത്. അപരന്‍റെ സ്ഥാനാർഥിത്വം യു.ഡി.എഫിന് അങ്കലാപ്പുണ്ടാക്കുന്നില്ലെന്നും തിരുവഞ്ചൂർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.