തിരുവനന്തപുരം: തലസ്ഥാനത്തെ തീര്‍ഥപാദമണ്ഡപം സര്‍ക്കാര്‍ ഏറ്റെടുക്കും. കിഴക്കേകോട്ടയിലുള്ള വിദ്യാധിരാജ സഭയ ുടെ 65 സ്ഥലമാണ് തിരിച്ചെടുക്കുന്നത്. സ്ഥലത്തുള്ള ഒരു ക്ഷേത്രം മാത്രം വിദ്യാധിരാജ സഭക്ക് വിട്ടുനല്‍കാനാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. ക്ഷേത്രത്തിന് ചുറ്റമുള്ള 65 സെന്‍റ് സ്ഥലമാണ് സര്‍ക്കാര്‍ എറ്റെടുക്കുന്നത്.
തീര്‍ഥപാദമണ്ഡപത്തിലെ ഒരു പുതിയ സാംസ്കാരിക സമുച്ചയത്തിന്‍റെ ശിലാസ്ഥാപനം അടുത്ത മാസം 10 തിയ്യതി നടക്കാനിരിക്കെയാണ് റവന്യു വകുപ്പിന്‍റെ നടപടി. നേരത്തെ ഈ സ്ഥലത്തിന് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കം നിലനിന്നിരുന്നു. ഇത് കോടതിയില്‍ വരെ എത്തിയെങ്കിലും സ്ഥലം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി കോടതി റദ്ദാക്കിയിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.