തിരുവനന്തപുരത്ത്​ 24 മണിക്കൂർ കൺട്രോൾ റൂം; അവശ്യസാധനങ്ങളുമായി സഞ്ചരിക്കുന്ന വിൽപനശാലകൾ

തിരുവനന്തപുരം: ഇടവ മുതൽ പെരുമാതുറ വരെയുള്ള കോവിഡ് ക​െണ്ടയ്​ൻമ​െൻറ്​ സോൺ ഒന്നിൽ രോഗവ്യാപനം തടയുന്നതിന് വിപുലമായ നടപടികൾക്ക് തുടക്കം. ഇതി​​െൻറ ഭാഗമായി വർക്കല ​െഗസ്​റ്റ്​ ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ഫോൺ നമ്പർ: 0470 2602224.

ജനങ്ങൾ പരമാവധി വീടുകളിൽതന്നെ കഴിയുന്നതിന് സൗകര്യമൊരുക്കാൻ അവശ്യസാധനങ്ങളും സേവനങ്ങളും സോണി​​െൻറ എല്ലാ ഭാഗത്തും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നതിന് കൺേട്രാൾ റൂമിൽ ഇൻസിഡൻറ്​് കമാൻഡർമാരായ യു.വി. ജോസ്, എസ്. ഹരികിഷോർ, തിരുവനന്തപുരം ആർ.ഡി.ഒ ജോൺ സാമുവൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു.

അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ സോണിലെ എല്ലാ പ്രദേശങ്ങളിലും സിവിൽ സപ്ലൈസ്, ഹോർട്ടികോർപ്പ്, കെപ്‌കോ തുടങ്ങിയവയുടെ സഞ്ചരിക്കുന്ന വിൽപന കേന്ദ്രങ്ങൾ എത്തും. കോവിഡിന് പുറമെയുള്ള രോഗങ്ങളുടെ ചികിത്സ പരമാവധി വീടുകളിൽ ലഭ്യമാക്കാൻ ടെലിമെഡിസിൻ സൗകര്യം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ആശാ വർക്കർമാരുടെയും അംഗൻവാടി ജീവനക്കാരുടെയും സഹായത്തോടെ ജീവൻരക്ഷാ മരുന്നുകൾ വീടുകളിൽ എത്തിക്കും.

Tags:    
News Summary - Thiruvananthapuram Continues To Be Under Strict Lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.