തിരുവനന്തപുരം: മദ്യവിൽപനശാലകൾ തുറക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ ഇളവ് വേണ്ടെന്ന് വെച്ച് കേരളം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഗ്രീൻസോണിൽ ജില്ലക്ക് അകത്ത് പൊതുഗതാഗതം അനുവദിക്കുന്ന കേന്ദ്രത്തിന്‍റെ ഇളവും കേരളം സ്വീകരിക്കില്ല.
കേന്ദ്രം അനുവദിച്ച ഇളവുകളിൽ ഭൂരിഭാഗവും നടപ്പാക്കാനാണ് യോഗത്തിൽ തീരുമാനമായത്. എന്നാൽ, ബിവറേജസ് ഔട്ട് ലെറ്റുകൾ തുറക്കുന്നതടക്കം ചില ഇളവുകൾ ഉടൻ നടപ്പാക്കേണ്ടെന്നാണ് ധാരണ. ഒരു ഇടവേളക്ക് ശേഷം മദ്യശാലകൾ തുറക്കുമ്പോൾ വലിയ തിരക്കുണ്ടാകുമെന്നാണ് യോഗം വിലയിരുത്തിയത്.
വൈകുന്നേരം മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനത്തിൽ ഇതുസംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.