Posted On
date_range Updated On
date_range മാവേലിക്കര സബ്ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു
മാവേലിക്കര: മോഷണക്കേസ് പ്രതി മാവേലിക്കര സബ്ജയിലില്‍നിന്ന് രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് സബ്ജയിലിലെ അന്തേവാസികളെ ലോക്കപ്പിലാക്കുന്ന വേളയിലാണ് സംഭവം. തിരുവന്‍വണ്ടൂര്‍ നന്നാട് തുരുത്തേല്‍ ജയപ്രകാശാണ്(45) രക്ഷപ്പെട്ടത്.
ജയില്‍വളപ്പിലെ ചന്ദനമരത്തില്കൂടി ഓഫിസ് കെട്ടിടത്തിന് മുകളില്‍ കയറി മതില്‍ചാടുകയായിരുന്നു. പുളിക്കീഴ്, എടത്വാ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസുണ്ട്. ഒരു വര്‍ഷമായി ജയപ്രകാശ് മാവേലിക്കര സബ്ജയിലിലുണ്ട്. ജയിലധികൃതരും പൊലീസും ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.