Posted On
date_range Updated On
date_range രണ്ടത്താണിയിൽ കവർച്ചക്ക് ശേഷം തുണിക്കടക്ക് തീയിട്ടു; ലക്ഷങ്ങളുടെ നഷ്ടം
കാടാമ്പുഴ: ദേശീയപാത കടന്നു പോകുന്ന രണ്ടത്താണിയിൽ തുണിക്കടക്ക് തീപിടിച്ചു. ഇരുനിലകളിലായി പ്രവർത്തിക്കുന്ന മ ലേഷ്യ ടെക്സ്റ്റയിൽസിന്‍റെ താഴെ ഭാഗം പൂർണ്ണമായും കത്തി നശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിക്കാണ് സംഭവം.
ഷോപ്പിന്‍റെ ചുമർ കുത്തിപ്പൊളിച്ച നിലയിലാണ്. കവർച്ചക്ക് ശേഷം തീയിട്ടതാണെന്നാണ് സൂചന. കടയിലെ നിരീക്ഷണ കാമറ സംവിധാനങ്ങളെല്ലാം കത്തി ചാമ്പലായി.
രണ്ടത്താണി സ്വദേശിയായ മൂർക്കത്ത് സലാമിന്‍റേതാണ് സ്ഥാപനം. തിരൂർ നിന്നും രണ്ട് അഗ്നിശമനസേന യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കാടാമ്പുഴ പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.