രാഹുല്‍
Posted On
date_range Updated On
date_range കുളത്തിലേക്ക് ചാടിയ യുവാവ് പടവില്‍ തലയിടിച്ച് മരിച്ചു
കണ്ണൂർ: പുഴാതി സോമേശ്വരി ക്ഷേത്രത്തിലെ കുളത്തില്‍ നീന്താനെത്തിയ യുവാവ് കുളത്തിലേക്ക് ചാടാന്‍ ശ്രമിക്കുന്നതിനിടയില്‍ പടവില്‍ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജീന ക്വാർട്ടേഴ്സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുല്‍ (25) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 5.30നാണ് സംഭവം. ഉയരത്തില്‍നിന്ന് കുളത്തിലേക്ക് ചാടാന്‍ ശ്രമിക്കുന്നതിനിടെ പടവില്‍ തലയിടിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പിതാവ്: എൻ. സന്തോഷ്. മാതാവ്: എസ്. ഷൈമ. സഹോദരൻ: ശരത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.