കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വിമല.

കാട്ടാനകൂട്ടത്തിൻെറ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു

അടിമാലി: കാട്ടാന കൂട്ടത്തിൻെറ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. പൂപ്പാറ പുതുകുളത്താണ് സംഭവം. കോരംപാറ സ്വദേശി ചിരഞ്ജീവിയുടെ ഭാര്യ വിമല (45) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചക്ക് 2.15നാണ് സംഭവം. ഏലത്തോട്ടത്തില്‍ ജോലിയെടുക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വിമല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ശാന്തന്‍പാറ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മക്കള്‍: ഇളങ്കോവന്‍, ഗോപി.

മേഖലയില്‍ നിരവധിപ്പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ വനംവകുപ്പിനെതിരെ ജനരോഷമുയർന്നിട്ടുണ്ട്. ഭക്ഷ്യക്ഷാമം കാരണമാണ് കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT