Posted On
date_range Updated On
date_range കല്യാണപ്പന്തലിന് തീപിടിച്ചു
പെരിങ്ങത്തൂർ: താഴെ പൂക്കോത്തെ കല്യാണ വീട്ടിലെ മുറ്റത്ത് തയാറാക്കിയ പന്തൽ തീപിടിച്ച് നശിച്ചു. താഴെ പൂക്കോത്തെ ആശാരീൻറവിട മഹമൂദിെൻറ വീട്ടിലിട്ട പന്തലാണ് തീപിടിച്ച് നശിച്ചത്.
മകെൻറയും മകളുടെയും വിവാഹമാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്നത്. ആളപായമില്ല. പാനൂർ നിന്നും അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ മാസ്റ്റർ, നഗരസഭ കൗൺസിലർ എം.പി.കെ. അയൂബ് എന്നിവർ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.